SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

ഒറ്റക്കെട്ടായി തൃശൂർ : പ്രൗഢിയോടെ വേണം എഴുന്നള്ളിപ്പ്

photo
1

തൃശൂർ : ആനയെഴുന്നള്ളിപ്പിനായി ഒറ്റക്കെട്ടായി തൃശൂർ പൗരാവലി. കൂട്ടായ്മയിൽ അണിനിരന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും മതസാമുദായിക നേതാക്കളും. പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തിൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആചാരണ സംരക്ഷണ കൂട്ടായ്മ പൂരം പ്രതിസന്ധിക്കെതിരെയുള്ള വികാരമായി. നിയമത്തെ നിയമം കൊണ്ട് മറികടക്കണമെന്നും നാട്ടാനപരിപാലന ചട്ടം ഭേദഗതി ചെയ്ത് അനുകൂല സാഹചര്യം ഒരുക്കണമെന്നും പൊതുഅഭിപ്രായം ഉയർന്നു. കൂട്ടായ്മ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

തൃശൂർ പൂരത്തെ മാത്രമായി ഒതുക്കാതെ കേരളത്തിൽ നടക്കുന്ന മുഴുവൻ ഉത്സവാഘോഷങ്ങളെയും ബാധിക്കുന്ന വിഷയമായതിൽ ജനവികാരം ഉണർന്നുവരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സനീഷ് കുമാർ ജോസഫ് എം.എൽ.എ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ, അനിൽ അക്കര, കെ.വി.അബ്ദുൾ ഖാദർ, നടൻ ദേവൻ, കെ.കെ.അനീഷ് കുമാർ, അഡ്വ.എ.ജയശങ്കർ, എം.കെ.കണ്ണൻ, ജോസ് വള്ളൂർ, എ.വി.വല്ലഭൻ, രാജൻ പല്ലൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ടി.വി.ചന്ദ്രമോഹൻ, ടി.എസ്.പട്ടാഭിരാമൻ, ടി.എസ്.കല്യാണരാമൻ, മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പി.കെ.ഷാജൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ഡി.മൂർത്തി, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ, പൂർണിമ സുരേഷ്, ഐ.പി.പോൾ, എൻ.പ്രസാദ് എന്നിവർ പങ്കെടുത്തു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് സ്വാഗതം പറഞ്ഞു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വിഷയാവതരണം നടത്തി.


അനുഷ്ഠാനങ്ങളെ കോടതി വിധി കൊണ്ട് തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് കേരളത്തിൽ വിലപ്പോകില്ല. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.

പി.ബാലചന്ദ്രൻ എം.എൽ.എ.

സംസ്ഥാന - കേന്ദ്ര സർക്കാരുകൾ ഉത്തരവാദിത്വമേറ്റെടുത്ത് ഉത്സവങ്ങളെ സംരക്ഷിക്കണം. ഹൈക്കോടതി വിധി ഉത്സവങ്ങളെ മാത്രമല്ല സമൂഹത്തെ മൊത്തമായി ബാധിക്കുന്നതാണ്.

തേറമ്പിൽ രാമകൃഷ്ണൻ
മുൻ സ്പീക്കർ.

നിയമങ്ങൾ ജനങ്ങൾക്ക് അനുകൂലമാക്കാനുള്ള ആർജ്ജവം ജനാധിപത്യ സർക്കാർ കാണിക്കണം.

സനീഷ്‌കുമാർ ജോസഫ് എം.എൽ.എ.

നാട്ടാന പരിപാലന നിയമത്തിൽ ഭേദഗതി വരുത്താൻ ഉത്തരവാദിത്വപ്പെട്ടവർ നടപടി സ്വീകരിക്കണം.

വി.എസ്.സുനിൽകുമാർ.
മുൻ മന്ത്രി .

ഉത്സവാഘോഷത്തിന് തടസം നിൽക്കുന്ന നിയമം തിരുത്തപ്പെടണം. സംസ്‌കാരത്തിന്റെ ഭാഗമാണ് ഉത്സവങ്ങൾ.

കെ.വി.അബ്ദുൾ ഖാദർ
എൽ.ഡി.എഫ് കൺവീനർ.


തൃശൂരിനെ തൃശൂർ ആക്കുന്നത് തൃശൂർ പൂരമാണ്. അത് ഉൾപ്പെടെയുള്ള ഉത്സവങ്ങൾ നിലനിറുത്താനുള്ള എല്ലാ ശ്രമങ്ങൾക്കും ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണയുണ്ടാകും.

മാർ ആൻഡ്രൂസ് താഴത്ത്
അതിരൂപത അദ്ധ്യക്ഷൻ.


ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരം വിധി ഉണ്ടാകരുത്. പൂരം നടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് തടങ്ങളുണ്ടാകില്ല.

അഡ്വ.ബി.ഗോപാലകൃഷ്ണൻ
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്.

സൂപ്രീം കോടതിയെ സമീപിക്കണം. അതൊടൊപ്പം ജനവികാരവും ഉണർന്നുവരണം.

അഡ്വ.എ.ജയശങ്കർ.

സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറത്തിറക്കണം

ടി.എസ്.കല്യാണ രാമൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL