SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

സുവോളജിക്കൽ പാർക്ക് നിർമ്മാണം വേഗത്തിൽ വരും, മുഴുവൻ സമയ ഡയറക്ടർ

park-
മുഴുവൻ സമയ ഡയറക്ടർ ഇല്ലാത്തത് സംബന്ധിച്ച് കേരളകൗമുദി വാർത്ത

തൃശൂർ: അന്താരാഷ്ട്ര നിലവാരത്തിലൊരുങ്ങുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന് മുഴുവൻസമയ ഡയറക്ടറെ നിയമിക്കും. മൂന്ന് മാസത്തിലേറെയായി പാർക്കിന് മുഴുവൻ സമയ ഡയറക്ടർ ഇല്ലായിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയറക്ടർ പാർക്കിന് അനിവാര്യമായിരുന്നു. നിലവിലെ ഡയറക്ടർക്ക് രണ്ട് ജില്ലകളിലായി രണ്ട് ചുമതലകളുണ്ട്. മൂന്നു ചുമതലകളും കാര്യക്ഷമമായി നിർവഹിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.

പാർക്ക് ജൂണിൽ പൂർണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രിമാരായ കെ.രാജനും എ.കെ.ശശീന്ദ്രനും പ്രഖ്യാപനത്തിനു പിന്നാലെയാണ് പാർക്കിന് മുഴുവൻസമയ ഡയറക്ടറെ നിയോഗിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനമായതായും ഉടൻ ഉത്തരവ് ഇറങ്ങുമെന്നുമാണ് വിവരം. പാർക്കിലെ നിർമ്മാണപ്രവർത്തനങ്ങൾക്കും വേഗം കൂട്ടിയിട്ടുണ്ട്.

പക്ഷിമൃഗാദികളെ പുതിയ സ്ഥലത്തേക്ക് കൊണ്ടുവരുമ്പോഴുളള മാനസിക സമ്മർദ്ദം, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ നിരീക്ഷിച്ച് പരിചരണത്തിനായി നിർദേശം നൽകേണ്ട ക്യുറേറ്റർമാരും പാർക്കിലില്ല. അനിമൽ കീപ്പർ മാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും ക്യൂറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നതിലും ഉടൻ നടപടികൾ ഉണ്ടായേക്കും. തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂർ പാർക്കിലേക്ക് ജോലി മാറ്റം വാങ്ങാൻ താല്പര്യമുള്ളവരുടെ എണ്ണം കണക്കാക്കി ബാക്കി ആവശ്യമായിവരുന്ന അനിമൽ കീപ്പർ മാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കിയിട്ടുണ്ട്.

പാർക്കിലേക്കുള്ള റോഡും പൂർത്തിയാക്കും


പാർക്കിലേക്ക് 15 മീറ്റർ വീതിയിലുള്ള മോഡൽ റോഡിന്റെയും പുത്തൂർ സമാന്തര പാലത്തിന്റെയും നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നിരന്തരം ഇടപെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷ. ഒല്ലൂർ മണ്ഡലത്തിൽ 51.34 കോടിയുടെ പൊതുമരാമത്ത് റോഡുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കിഫ്ബിയുടെ 163 കോടിയുടെ റോഡ് പദ്ധതികളും മണ്ഡലത്തിൽ പുരോഗമിക്കുന്നുണ്ട്.


ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക് കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പുത്തൂരിൽ എത്തുന്ന ആളുകളുടെ സഞ്ചാര അനുഭവവും മികച്ച രീതിയിൽ ആയിരിക്കണമെന്നതാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.

മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാർക്കും കായൽ ടൂറിസം പദ്ധതിയും മരോട്ടിച്ചാൽ വല്ലൂർ കുത്തും പൂർണ അർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നതോടെ പുത്തൂരിലെ സാമ്പത്തിക വരുമാനം വൻതോതിൽ കൂടും. റോഡിന്റെയും പാലത്തിന്റെയും നിർമാണം ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനുള്ള ഇടപെടലുകളുണ്ടാകും

മന്ത്രി കെ. രാജൻ

മന്ത്രിമാർ പാർക്ക് സന്ദർശിക്കുന്ന വേളയിൽ മുഴുവൻ സമയ ഡയറക്ടറുടെ അഭാവം സംബന്ധിച്ച് ഫ്രണ്ട്‌സ് ഒഫ് സൂ നൽകിയിരുന്ന നിവേദനത്തെക്കുറിച്ച് ശ്രദ്ധയിൽപെടുത്തിയിരുന്നു. ഉടൻ ഉത്തരവ് ഇറങ്ങുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.


എം.പീതാംബരൻ, സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL