SignIn
Kerala Kaumudi Online
Friday, 23 October 2026 6.35 PM IST

എൻ.എച്ച്.എം ജീവനക്കാർ 18ന് പണിമുടക്കും

nhm

തൃശൂർ: എൻ.എച്ച്.എം ജീവനക്കാർ 18ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ശമ്പളവർദ്ധനവിലെ അപാകതകൾ പരിഹരിച്ച് എല്ലാ മാസവും അഞ്ചിനുള്ളിൽ വിതരണം ചെയ്യുക, ജീവനക്കാരെ ഇ.പി.എഫിൽ ഉൾപ്പെടുത്തുക, പ്രസവാവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എൻ.എച്ച്.എം ജീവനക്കാർക്ക് 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് നൽകുന്നത്. കേന്ദ്രം പലപ്പോഴും പണം അനുവദിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് യു.പി.ജോസഫ് പറഞ്ഞു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി മീര നിമേഷ്, സിസി പോൾ, കെ.ബി.വിജീഷ് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL