
തൃശൂർ: കലാമണ്ഡലത്തിലെ താത്കാലിക മിഴാവ് അദ്ധ്യാപകൻ മാനസികമായി പീഡിപ്പിച്ചുവെന്ന് എം.എ മിഴാവ് വിദ്യാർത്ഥികളുടെ പരാതി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ടി.വി.ജിഷ്ണു, എച്ച്.അതുൽ, എം.ഹരികൃഷ്ണ എന്നിവരാണ് സാംസ്‌കാരിക മന്ത്രിക്കും കലാമണ്ഡലം ചാൻസലർ, വൈസ് ചാൻസലർ, രജിസ്ട്രാർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയത്.
താൻ ഒന്നര ലക്ഷം ചെലവാക്കിയാണ് എം.എ എടുത്തതെന്നും പണം ചെലവാക്കാതെ കലാമണ്ഡലത്തിൽ നിന്ന് നിങ്ങളെടുക്കുന്ന എം.എയ്ക്ക് ഒരു വിലയുമില്ലെന്നും അദ്ധ്യാപകൻ പറഞ്ഞുവത്രെ. അദ്ധ്യാപകന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ധാരാളം പേർ മിഴാവ് പഠനം ഉപേക്ഷിച്ചിട്ടുള്ളതായും പറയുന്നു. മിഴാവ് മുഖ്യവിഷയമായ തങ്ങൾക്ക് മിഴാവ് കൊട്ടാൻ പരിശീലിപ്പിക്കുന്നത് കുറവാണ്. പകരം പ്രാധാന്യം കുറഞ്ഞ സംസ്‌കൃത പ്രബന്ധങ്ങൾ ചൊല്ലിക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
പ്രശ്‌നം പരിഹരിക്കുമെന്ന്
വകുപ്പുതല ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ നടപടിയെടുത്തെന്ന് കലാമണ്ഡലം അധികൃതർ പറഞ്ഞു. വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള നിസാര കാര്യങ്ങളെ വലുതാക്കാനുള്ള ശ്രമമാണിത്. ചില വിദ്യാർത്ഥികൾക്ക് അറ്റന്റൻസ് കുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |