
തൃശൂർ: കാറ്ററിംഗ് സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ സമരത്തിനൊരുങ്ങി ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ. ഇതുസംബന്ധിച്ച പ്രമേയം ഇന്നു രാവിലെ 11ന് പുത്തൂർ പുഴയോരം റെസിഡൻസിയിൽ നടക്കുന്ന അസോസിയേഷൻ ജനറൽബോഡി യോഗത്തിൽ അവതരിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ബാലൻ കല്യാണി പത്രസമ്മേളനത്തിൽ പറഞ്ഞു.
ജനറൽ ബോഡിയോഗത്തോടനുബന്ധിച്ചു രാവിലെ 11ന് ഫോസ്റ്റാഗ് സർട്ടിഫിക്കേഷൻ ക്ലാസ്, 12നു കാറ്ററിംഗ് എങ്ങനെ സുതാര്യവും ലാഭകരവുമാക്കാമെന്ന വിഷയത്തിൽ ടോക് ഷോ എന്നിവ നടക്കും. വൈകീട്ട് മൂന്നിന് സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷമീർ നൈസ് അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചുമുതൽ കലാപരിപാടികൾ, ഡിജെ മ്യൂസിക്, തൃശൂർ മേഖല കുടുംബസംഗമം എന്നിവ നടക്കും.
പത്രസമ്മേളനത്തിൽ കൺവീനർ സരേഷ്, ജില്ലാ പ്രസിഡന്റ് ഷമീർ നൈസ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |