
ഗുരുവായൂർ: ക്ഷേത്രത്തിൽ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് കളംപാട്ടിന് തുടക്കമായി. ക്ഷേത്ര മതിലകം വിട്ട് ഭഗവതി എഴുന്നള്ളി തുടങ്ങി. ഇന്നലെ സന്ധ്യയ്ക്കായിരുന്നു കൂറയിടൽ ചടങ്ങ്. രാത്രി പഞ്ചവർണപ്പൊടികളാൽ ഭദ്രകാളിയുടെ കളം പൂർത്തിയാക്കി. അഗ്‌നി ആരാധനയ്ക്കു ശേഷം ഭഗവതിയുടെ തിടമ്പ് തിരുവുടയാടയിൽ ആനപ്പുറത്ത് കയറ്റി ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളിച്ചു. കോമരം സുരേന്ദ്രൻ നായർ തിരുവായുധവുമായി മുന്നിൽ നീങ്ങി. എഴുന്നള്ളിപ്പിന് മേളം അകമ്പടിയായി. തിരിച്ചെത്തി തിടമ്പ് കളത്തിൽ പ്രതിഷ്ഠിച്ചു. പൂജയ്ക്കു ശേഷം നന്തുണി മീട്ടി ഭഗവതിയെ സ്തുതിച്ചു. അഴൽ ആരാധിച്ചതോടെ ആദ്യ ദിവസത്തെ ചടങ്ങ് പൂർത്തിയായി. ഫെബ്രുവരി ഏഴിന് ദേവസ്വം വക താലപ്പൊലി കഴിയുന്നതുവരെ ദിവസവും ഈ ചടങ്ങ് തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |