
തൃശൂർ: മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള സിറ്റിസൺ ഫോറം വയോജന അവകാശ പ്രഖ്യാപന കൺവൻഷൻ നടത്തും. 15ന് രാവിലെ 10.30 മുതൽ കൺവൻഷൻ ആരംഭിക്കും. എല്ലാ മുതിർന്ന പൗരൻമാർക്കും പ്രതിമാസം പതിനായിരം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കൺവൻഷൻ നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് എ.സി.സുരേഷ്, സെക്രട്ടറി മാർട്ടിൻ പി.പോൾ, സംസ്ഥാന സമിതിയംഗം ജോഷി വർക്കി പറപ്പുള്ളി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |