
തൃശൂർ: വനഭേദഗതി നിയമം പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1961 ലെ വനനിയമം ഭേദഗതി ചെയ്ത് വനം ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ അമിതാധികാരം നൽകുന്നത് കർഷകർക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പ്. വാറന്റില്ലാതെ പരിശോധന നടത്താനും അനധികൃതമായി ആരെയും തടങ്കലിൽ വെയ്ക്കാനും വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകമ്പോൾ അതിൻെ്‌റ കെടുതി ഏറ്റുവാങ്ങേണ്ടിവരുന്നത് കർഷകരും ആദിവാസികളുമാണ്. വന്യജീവി ആക്രമണത്തിൽ ഭയന്ന് ജീവിക്കുന്ന കർഷകർക്ക് കൂടുതൽ ഭീഷണിയുണ്ടാക്കുന്നതാണ് പുതിയ നിയമം. മലയോര മേഖലളകിൽ ജീവിക്കുന്ന കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് പുതിയ നിയമമെന്ന് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോവിന്ദൻകുട്ടി, എ.ആർ.സുകുമാരൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |