SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

വിയ്യൂർ സെൻട്രൽ ജയിലിൽ ക്രിസ്മസ് ആഘോഷം

jail
വിയ്യൂർ സെൻട്രൽ ജയിലിൽ നടന്ന ക്രിസ്മസ് ആഘോഷ ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വിദേശി തടവുകാരനും ചേർന്ന് കേക്ക് മുറിക്കുന്നു

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ ക്രിസ്മസ് ആഘോഷം നടന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സന്ദേശം നൽകി. വിദേശി തടവുകാരനും ചേർന്ന് കേക്ക് മുറിച്ചു. അമല നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് കരോൾ ഗാനങ്ങൾ കോർത്തിണക്കി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നൈജീരിയൻ തടവുകാരൻ ഒക്കാഫോർ ഈസെ ഇമ്മാനുവൽ ബിഷപ്പിന് കേക്ക് നൽകി. സൂപ്രണ്ട് കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സൂപ്രണ്ട് ഹാരിസ്, വെൽഫയർ ഓഫീസർമാർ സാജി സൈമൺ, ബേസിൽ എല്യാസ്, ഫാ.തോമസ് വാഴക്കാല എന്നിവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL