SignIn
Kerala Kaumudi Online
Friday, 23 October 2026 8.03 AM IST

ഓർപ്പുഴയുടെ തീരത്ത് കൊറിയൻ- ഇന്ത്യൻ ചിത്രകഥ

photo
1

മാള : ചിത്രകലയിലൂടെ ഇന്ത്യയും ദക്ഷിണകൊറിയയും അവരവരുടെ പൈതൃകവും സംസ്കാരവും കൈമാറും. മാളയിൽ ഓർപ്പുഴയുടെ തീരത്ത് മനോഹരമായ ജിബി ഫാമിൽ അഞ്ച് ദിവസം ചിത്രകലയുടെ ഇന്ത്യൻ ശൈലിയും ദക്ഷിണ കൊറിയൻ ശൈലിയും മാറ്റുരയ്ക്കപ്പെടും. ഇന്ത്യയും ദക്ഷിണകൊറിയയും തമ്മിലുള്ള കലാ സംസ്‌കാര സഹവർത്തിത്വം ഉയർത്തുക എന്ന ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആർട്ട് എക്‌സ്‌ചേഞ്ച് വെതർ ക്യാമ്പ് ലളിതകല അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ അദ്ധ്യക്ഷനായി. അതിഥികളെ കുരുത്തോല കൊണ്ടുള്ള മാലയും ബൊക്കയും കൊടുത്താണ് സ്വീകരിച്ചത്. ചിത്രകാരന്മാർ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കും.

രണ്ട് രാജ്യങ്ങളിലെയും പത്ത് വീതം ചിത്രകാരന്മാരാണ് ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ദക്ഷിണകൊറിയയിൽ നിന്നും ജോംഗ് യോൻ, കിം ഓൻ, കൗൺ കാൻഡി, ക്വാക് പോംഗ് യാംഗ്, ലീ ഓൾ, ലീ ബേയോംഗ്, മൂൺ ലീ പാർക്ക്, സെംഗ് മാൻ, പാർക്ക് യംഗ് സൺ, സോ ചാൻസിയോബ്, ഷിം ഹോൻജ്യ എന്നിവരാണ് പങ്കെടുക്കുന്നത്.

ഇന്ത്യയിൽ നിന്നും ചിത്രകാരന്മാരായ അജയ് സമീർ, അർച്ചന രാജഗുരു, മോണിക്ക ഷേത്ത്, സന്തോഷ് വർമ്മ, തബാസം യൂസഫ്, വനിതാ ഗുപ്ത, യൂസഫ് എന്നിവരും മലയാളികളായ ബിന്ദി രാജഗോപാൽ, ടി.എം.അസീസ് എന്നിവരും പങ്കെടുക്കും. ചെന്നൈ കലാക്ഷേത്രയിലെ ഹരി പത്മൻ അവതരിപ്പിച്ച മോഹിനിയാട്ടം അതിഥികളെ വിസ്മയത്തിലാഴ്ത്തി. ക്യാമ്പ് ഡയറക്ടർ ബിനോയ് വർഗീസ്, കൊറിയയിലെ വൂമ ഗാലറി ഡയറക്ടർ മൂൺലീ, ചിത്രകാരൻ യൂസഫ് (ഭോപ്പാൽ), ബിന്ദി രാജഗോപാൽ, ചെന്നൈ കലാക്ഷേത്ര നർത്തകൻ ഹരിപത്മൻ, ജെറി മാത്യു എന്നിവർ പ്രസംഗിച്ചു. 27ന് ക്യാമ്പ് അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL