
തൃശൂർ: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന് ബി.കെ.എം.യു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ബി.കെ.എം.യു ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എസ്.പ്രിൻസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കൺവെൻഷനിൽ സി.സി.മുകുന്ദൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം രജനി കരുണാകരൻ, സംസ്ഥാന കൗൺസിൽ അംഗം കെ.വി.ഇന്ദുലാൽ, പി.എസ്.ജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.തങ്കപ്പൻ, ജില്ലാ ട്രഷറർ എം.എ.വേലായുധൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |