കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ നായർ യുവജന ട്രസ്റ്റി (കെ.എൻ.വൈ.ടി) ന്റെ ഉദ്ഘാടനം ചലച്ചിത്ര താരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ. ശ്രീരാജ് അദ്ധ്യക്ഷനായി. ട്രസ്റ്റ് ലോഗോ പ്രകാശനം സെക്രട്ടറി ശ്രീജിത്ത് വി.നായർ, ജോയിന്റ് സെക്രട്ടറി ടി.എസ്. രാജേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. മേത്തല നായർ മരണാനന്തര സഹായ സംഘം പ്രസിഡന്റ് മാധവൻ കിളിക്കോട്ടിൽ നിന്ന് ട്രസ്റ്റ് ട്രഷറർ രാജേഷ് പടിഞ്ഞാറ്റ് ആദ്യനിക്ഷേപം ഏറ്റുവാങ്ങി. ചികിത്സാ സഹായ വിതരണം മേത്തല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സി.പി. രമേശനും സ്വയം തൊഴിൽ വായ്പ വിതരണം ഒ.കെ. യോഗം സെക്രട്ടറി കെ.ജി. ശശിധരനും പ്രതിഭകളെ ആദരിക്കൽ വാർഡ് കൗൺസിലർ ടി. രമാദേവിയും നിർവഹിച്ചു. പി.യു. സുരേഷ്കുമാർ, ജയദേവൻ, സുധാകരൻ കാട്ടിൽ ചിറ്റേഴത്ത്, മുരളി നമ്പ്യാർ, വി.കെ. സുധാകരൻ, രമ്യ പട്ടത്ത്, ടി.വി. ശ്രീലജ്, രൺജി, പി. ദിലീപ്, നയന സന്ദീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |