SignIn
Kerala Kaumudi Online
Friday, 23 October 2026 2.24 PM IST

തുള്ളൽ പ്രതിഭാ പുരസ്‌കാരം മണലൂർ ഗോപിനാഥിന് സമ്മാനിച്ചു

manloor-gopinath
1

അന്തിക്കാട് : തുള്ളൽ കളരിയിലെ പ്രധാനി മണലൂർ ഗോപിനാഥിന് കൂനംമൂച്ചി സത്സംഗ് തുള്ളൽ പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു. മണലൂർ തുള്ളൽ കളരിയിൽ നടന്ന ചടങ്ങിൽ സത്സംഗ് ചെയർമാർ മേജർ പി.ജെ. സ്റ്റൈജു ഉപഹാരവും പൊന്നാടയും സമർപ്പിച്ചു. മണലൂർ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൻ അദ്ധ്യക്ഷനായി. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന അന്തിക്കാട് ഹൈസ്‌കൂളിലെ സി.ആർ. ദേവാനന്ദിനെ ആദരിച്ചു. ദേവാനന്ദിന് കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള തുള്ളൽ സാമഗ്രികളും സാമ്പത്തിക സഹായവും ചെയ്ത മണലൂർ ഗവ. ഹൈസ്‌കൂളിലെ 79 ബാച്ച് പൂർവ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. പി.ജെ. ബിജോയ്, പി.വി. ബഷീർ, സി.പി. സ്റ്റീഫൻ, പോളി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL