SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 PM IST

ഡി.എ.ആർ.എസ്.ഐ പ്രഥമ ജില്ലാ സമ്മേളനം

photo
1

തൃശൂർ: ഡെമോക്രാറ്റിക് അലയൻസ് ഒഫ് റിട്ടയേർഡ് സോൾജിയേഴ്‌സ് ഒഫ് ഇന്ത്യ (ഡി.എ.ആർ.എസ്.ഐ) പ്രഥമ ജില്ലാ സമ്മേളനം ഞായറാഴ്ച. വിമുക്ത ഭടന്മാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള സംഘടനകൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് വിമുക്ത ഭടന്മാരുടെ പുതിയ സംഘടനയ്ക്ക് രൂപം നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന് ജവഹർ ബാലഭവനിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഡി.എ.ആർ.എസ്.ഐ കൺവീനർ അഡ്വ. സി.കെ. ശശിധരൻ, സംഘാടക സമിതി ഭാരവാഹികളായ പി.കെ. ഡേവീസ്, പി.കെ. ഷാജൻ, കെ.കെ. രവീന്ദ്രൻ, കെ.ജി. ഭുവനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL