തൃശൂർ: ക്ഷേത്രങ്ങൾ വിവാദ കേന്ദ്രങ്ങളാകരുതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അഭിപ്രായപ്പെട്ടു. പെരിങ്ങാവ് ധന്വന്തരി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശിയോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ഏകാദശി ദിവസം ഉദയാസ്തമന പൂജ വേണ്ടെന്നുവെച്ചത് കൂടുതൽ ഭക്തർക്ക് ദർശനസൗകര്യം ലഭിക്കാനായിരുന്നു. ഇത് വിവാദമാക്കിയത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങാവ് ദേവസ്വം പ്രസിഡന്റ് ഇ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ടി.എൻ.വാസുദേവൻ മൂസ് മുഖ്യാതിഥിയായി. കൗൺസിലർ എൻ.എ.ഗോപകുമാർ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. കിഴക്കൂട്ട് അനിയൻ മാരാർ, ഡോ.സി.ശാന്ത, മച്ചാട് സുബ്രഹ്മണ്യൻ, ഡോ.സി.പത്മജൻ, ഡോ.എം.ആർ.ദീപ എന്നിവരെ ആദരിച്ചു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, വിനോദ് കണ്ടേംകാവിൽ, അഡ്വ.എം.സി.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |