
അവിണിശ്ശേരി: ഫെസ്റ്റ് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം നാടക സംവിധായകൻ ശശിധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് കോർഡിനേറ്റർ പ്രിൻസൺ അവിണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുല്ലനേഴി സ്മാരക അഖില കേരള നാടക മത്സരത്തിൽ തൃപ്പൂണിത്തുറ തേടൽ തിയേറ്റേഴ്സ് അവതരിപ്പിച്ച 'കൂവാഗം 'നാടകം ഒന്നാംസ്ഥാനവും ഹോം തിയേറ്റർ ഫോർ റിയാലിറ്റി അങ്കമാലി അവതരിപ്പിച്ച ഗാർഗി, രാംരംഗ് തിയേറ്റർ ഫോർ എഡ്യുക്കേഷൻ കൊടുങ്ങല്ലൂർ അവതരിപ്പിച്ച 'നീലപായസം ' എന്നീ നാടകങ്ങൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഉണ്ണി തൃപ്പൂണിത്തുറ മികച്ച സംവിധായകനും നടനായി മുജീബിനെയും തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |