തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിലെ വേല ഇന്ന് ആഘോഷിക്കും. രാവിലെ ഏഴിന് ശിവേലി, 10.30ന് കളഭാട്ടം, സന്ധ്യക്ക് ആറിന് ചോറ്റാനിക്കര നന്ദപ്പന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം, 7.15ന് കളമെഴുത്ത് പാട്ട്, 8.30ന് തായമ്പക, തുടർന്ന് കൂർക്കഞ്ചേരി കളരിയിലേക്കുള്ള കോമരത്തിന്റെ പുറപ്പാട് എന്നിവ നടക്കും. രാത്രി 10ന് വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള ഭഗവതിയുടെ ഒമ്പതാനപ്പുറത്തുള്ള എഴുന്നള്ളിപ്പ്. രാത്രി ഒന്നിന് പഞ്ചവാദ്യം കലാശിച്ച ശേഷം മണികണ്ഠനാൽ തറക്കൽ നിന്നും മേളം ആരംഭിച്ച് ശ്രീമൂല സ്ഥാനത്ത് കലാശിക്കും. തുടർന്ന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. പുലർച്ചെ മൂന്നിന് അരിയേറ്, ഗുരുതി എന്നിവ ഉണ്ടാകും. മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാരും പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരും പ്രമാണം വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |