തൃശൂർ: ജൂബിലി മിഷൻ ഹോസ്പിറ്റൽ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടർ മോൺ. മാത്യു മുരിങ്ങാത്തേരിയുടെ സ്മരണാർഥമുള്ള ഹെൽത്ത് കെയർ മിഷനറി അവാർഡ് ഒഡീഷയിലെ ബിസാംകട്ടക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. ജോൺ സി. ഉമ്മനു സമർപ്പിക്കും. 50001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് നാളെ ഉച്ചയ്ക്കുശേഷം രണ്ടിനു മദർ തെരേസ ഹാളിൽ നടക്കുന്ന പെലിക്കാനസ് 2024 അനുസ്മരണച്ചടങ്ങിൽ സമ്മാനിക്കും. മോൺ. മാത്യു മുരിങ്ങാത്തേരിയുടെയും മുറിച്ചുണ്ട് ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഏഡൻവാലയുടെയും സ്മരണാർഥമാണു പരിപാടി സംഘടിപ്പിക്കുന്നത്. മിഷൻ ഹോസ്പ്പിറ്റൽ ട്രസ്റ്റ് ചെയർമാൻകൂടിയായ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴ്ത്ത് ഉദ്ഘാടനം ചെയ്യും. പ്രഭാഷണപരമ്പരയിൽ തുഷാർ ഗാന്ധി പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ഫാ. റെന്നി മുണ്ടൻകുരിയൻ, ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഫാ.പോൾ ചാലിശേരി, ഡോ.പി.ആർ. വർഗീസ്, ഡിയോൾ ബെന്റി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |