തൃശൂർ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ രചന മത്സരത്തിൽ ഡോ.വി.ഉണ്ണികൃഷ്ണൻ, ശ്രീദേവി അമ്പലപുരം, വി.പി.വിജയരാഘവൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കവിതാ രചനയിൽ ഗിരിജാ വാര്യർ ഒന്നാം സ്ഥാനവും ഡോ.വി.സുജാത രണ്ടാം സ്ഥാനവും സുമതി നാരായണൻകുട്ടി മൂന്നാം സ്ഥാനവും നേടി. 19ന് നടക്കുന്ന തപസ്യ ജില്ലാ സമ്മേളനത്തിൽ വിജയികൾക്ക് പുരസ്കാരവും അവാർഡ് തുകയും സമ്മാനിക്കും. ഈ മാസം അഞ്ചിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള തുഞ്ചൻ ദിനാചരണം തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |