പാലപ്പിള്ളി: വീണ്ടും പുലി ഇറങ്ങിയതായി സംശയം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപം പുതുക്കാട് എസ്റ്റേറ്റിൽ പശുക്കുട്ടിയെ പുലി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. പശുക്കുട്ടി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാലപ്പിള്ളി തോട്ടം മേഖലയിൽ നിരന്തരം പുലി ശല്യം ഉള്ളതിനാൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ കുറുക്കനെ പുലി കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഒരാഴ്ച മുമ്പ് റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ പുലിയെ കണ്ട് ഭയന്നോടിയിരുന്നു. അന്നു മുതൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |