ചേലക്കര: ഏറെ ഔഷധഗുണമുള്ള ഞവര നെൽക്കൃഷി അരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത് വിളവെടുക്കുകയാണ് പങ്ങാരപ്പിള്ളി തെക്കും നമ്പിടി വീട്ടിൽ ദാമോദരനുണ്ണി മാസ്റ്റർ. അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം ഞവര നെൽക്കൃഷിയോടുള്ള താൽപര്യം കൂടിയെങ്കിലും വിളവെടുപ്പിന് ശേഷമുള്ള പ്രതിസന്ധികളിൽ നട്ടം തിരിയുകയാണ് അദ്ദേഹം. നെല്ല് കുത്തി അരിയാക്കാൻ ദൂരത്തുള്ള മില്ലുകളെ ആശ്രയിക്കണം. എല്ലാ മില്ലിലും ഞവര കുത്തൽ സാദ്ധ്യമല്ല. നെല്ല് അരിയാക്കണമെങ്കിൽ പ്രത്യേക മില്ലിലെത്തിക്കണം. ഒപ്പം വിളവ് കുറവും. എന്നാൽ കൊയ്ത് മെതിക്കുന്നതിന് ചെലവ് ഏറെയും. മറ്റു നെൽക്കൃഷിയെ അപേക്ഷിച്ച് വിളവ് മൂന്നിലൊന്നാണ് ലഭിക്കുന്നത്. അഞ്ഞൂറ് കിലോ വരെയാണ് ഒരു ഏക്കറിൽ നിന്നുള്ള ശരാശരി വിളവ്. നെല്ലിന് 80 മുതൽ 120 വരെ വില ലഭിക്കുമ്പോൾ അരിക്ക് 250 വരെ വില ലഭിക്കാറുണ്ട്. ക്ഷേത്രത്തിലെ താഴികക്കുടം നിറയ്ക്കാൻ നെല്ലിനായും കർക്കടക കഞ്ഞിക്കൂട്ടിനായും ആയുർവേദ ഞവരക്കിഴിക്കായും പലരും സമീപിക്കുന്നത് ദാമോദരനുണ്ണി മാസ്റ്ററെയാണ്. ആവശ്യക്കാർ വർദ്ധിക്കുന്തോറും കൃഷി വിപുലീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രതിസന്ധികൾ മൂലം നിലവിൽ അരയേക്കറിലാണ് കൃഷി. എന്നാൽ എന്തൊക്കെ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നാലും ഞവര നെൽക്കൃഷിയോടുള്ള താൽപര്യം കൂടുകയുള്ളൂവെന്ന് പങ്ങാരപ്പിള്ളി പാടശേഖര സമിതിയുടെ പ്രധാന ചുമത വഹിക്കുന്ന മാസ്റ്റർ പറയുന്നു.
പാടശേഖര സമിതിക്കൊപ്പം ഏഴേക്കറോളം സ്ഥലത്ത് മട്ടത്രിവേണിയും കുഞ്ഞൂഞ്ഞും കൃഷി ചെയ്ത് വിളവെടുക്കുന്നതിനേക്കാൾ സന്തോഷം ഞവര നെല്ല് കൃഷി ചെയ്യുമ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ ഈ കൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല.
ദാമോദരനുണ്ണി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |