SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

വയോജന സര്‍ഗസംഗമം

udgadanam
വയോജനങ്ങള്‍ക്കായുള്ള പഠന യാത്ര കെ.കെ രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

മറ്റത്തൂർ: വയോജന ക്ഷേമ ഫണ്ട് ഉപയോഗിച്ച് മറ്റത്തൂർ പഞ്ചായത്ത് 4 ദിവസം നീണ്ടു നിൽക്കുന്ന വയോജന സർഗസംഗമം സംഘടിപ്പിച്ചു. വയോജനങ്ങൾക്കായുള്ള പഠന യാത്ര സംഘടിപ്പിച്ചു. പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി 500ഓളം വയോജനങ്ങൾ പങ്കെടുത്ത യാത്ര കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഫ്ളാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി. 10 ബസുകളിലായി പഠനയാത്ര നടത്തിയ സംഘം തൃപ്പൂണിത്തുറ ഹിൽ പാലസ്, എറണാകുളം മറൈൻ ഡ്രെെവ്, ചെറായി ബീച്ച് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL