
അന്നമനട: ജില്ലാ പഞ്ചായത്തും അന്നമനട പഞ്ചായത്തും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു. അന്നമനട ഗവ. യു.പി സ്കൂളിലായിരുന്നു വിജയോത്സവം. മൂന്നുതരം പ്രവൃത്തിപരിചയ മത്സരങ്ങൾ വിജയോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് ഉദ്ഘാടനം നിർവഹിച്ചു. ഗവ. യു.പി സ്കൂൾ പ്രധാന അധ്യാപിക സെന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീജ നസീർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ പോൾ, പി.കെ.മോഹനൻ, എം.സി.പോൾ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |