SignIn
Kerala Kaumudi Online
Friday, 23 October 2026 11.36 AM IST

വനംവന്യജീവി നിയമത്തിൽ ഭേദഗതി വേണം

തൃശൂർ: വന്യജീവികളുടെ ശല്യം രൂക്ഷമാവുകയും വന്യജീവിമനുഷ്യ സംഘർഷം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വനംവന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്തണമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ യോഗം കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മലയോര മേഖലയിൽ ഉൾപ്പെടെ കാട്ടാന, കാട്ടുപന്നി, മയിൽ, മലയണ്ണാൻ, കുരങ്ങ് തുടങ്ങിയവയുടെ ശല്യം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. കൂട്ടത്തോടെ ജനവാസമേഖലകളിൽ ഇറങ്ങുകയും മനുഷ്യജീവനും വാസവസ്ഥങ്ങൾക്കും കാർഷികവിളകൾക്കും നാശം വിതക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ജില്ലാ എക്‌സി.അംഗം ടി.കെ. സുധീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സി.അംഗം സി.എൻ.ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, അസി.സെക്രട്ടറി പി.ബാലചന്ദ്രൻ എം.എൽ.എ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.എസ്.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL