SignIn
Kerala Kaumudi Online
Friday, 23 October 2026 11.35 AM IST

പെരുവനം ഗ്രാമോത്സവം

c

കവിതകൾ വായിക്കുന്ന ശീലം കുറഞ്ഞു: കവി മധുസൂദനൻ


ചേർപ്പ്: കവിതകൾ വായിക്കുന്ന ശീലം ആളുകളിൽ കുറഞ്ഞതായി കവി പ്രെഫ. വി.മധുസൂദനൻ നായർ. പെരുവനം രാജ്യാന്തര ഗ്രാമോത്സവം രണ്ടാം ദിനമായ ഇന്നലെ കവിതയിലെ മധുജ്ഞാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. ഭൂമിയും ആകാശവും ആത്മാവുമെല്ലാം എല്ലാ ഭൂതങ്ങൾക്കും മധുവാകുന്നു. ഉറവു തേടുന്ന മണ്ണിൽ മനുഷ്യ ജീവിതം മഹത്തരവും പ്രപഞ്ചം മുഴുവൻ സംഗീതവുമാണ്. വർഷങ്ങൾ പിന്നിടുമ്പോഴും പെരുവനം ഗ്രഹങ്ങളാൻ സമ്പന്നമായി ഗ്രഹവനമായ കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് മധുസൂദനൻ നായർ പറഞ്ഞു. കലർപ്പിന്റെ ഊർജ്ജവും ശുദ്ധി എന്ന മിഥ്യയും എന്ന വിഷയത്തിൽ എഴുത്തുകാരൻ എൻ.എസ്.മാധവൻ പ്രഭാഷണം നടത്തി. പെരുവനം ആഘോഷിക്കപ്പെടുമ്പോൾ സാംസ്‌കാരിക പൈതൃകത്തെ കുറിച്ച് നടന്ന അവതരണത്തിൽ ഡോ. സുധ ഗോപാലകൃഷ്ണൻ, കെ.സതീഷ് നമ്പൂതിരിപ്പാട്, ബി.അനന്തകൃഷ്ണൻ, അനീഷ് രാജൻ, റാം കെയർ ഓഫ് ആനന്ദിയിലെ ശ്രീലങ്കൻ പശ്ചാത്തലം വിഷയത്തിൽ എഴുത്തുകാരായ അഖിൽ പി.ധർമ്മജൻ, ടി.ഡി.രാമകൃഷ്ണൻ, സുകന്യ കൃഷ്ണ, താരങ്ങൾ ഇല്ലാതെയും തിളങ്ങുന്ന മലയാള സിനിമ എന്ന വിഷയത്തിൽ സംവിധായകരായ അഖിൽ സത്യൻ, ആനന്ദ് ഏകർഷി, ലോകത്തിന്റെ കാലക്രമവും സംഗീതവും വിഷയത്തിൽ സംഗീത സംവിധായകൻ വിദ്യാധരൻ, ഗായകൻ ഇ.ജയകൃഷ്ണൻ, പുസ്തക വിൽപ്പനയിലെ സാഹിത്യാനുഭവങ്ങൾ പുസ്തക വിൽപ്പനക്കാരായ റഫീഖ് കേച്ചേരി, എ.വി.ശശി, നൗഷാദ് കൊല്ലം, ശ്രീജ നടുവം എന്നിവർ സംസരിച്ചു.

കാവാലം ശ്രീകുമാർ, കോട്ടക്കൽ മധു, സുദീപ് പാലനാട് എന്നിവർ നയിച്ച രാഗസമന്വയവും ഹൃദാനുഭവമായി മാറി. വിവിധ ആളുകൾ രചിച്ച പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടായിരുന്നു. ഗ്രാമോത്സവത്തിൽ ഇന്ന് രാവിലെ 10ന് ചിട്ടയും കലാശഭേദങ്ങളും ചില അരങ്ങുപാഠങ്ങൾ രാമചന്ദ്രൻ കേളി ക്ലാസ് നയിക്കും. 11ന് നിരീക്ഷണത്തിന്റെ നേരറിയാൻ എന്ന സംവാദത്തിൽ അഡ്വ. ജയശങ്കർ, ശ്രീജിത്ത് പണിക്കർ എന്നിവർ പങ്കെടുക്കും. 5ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എഴുത്തുകാരൻ എം.മുകുന്ദൻ, എം.കെ.അനന്ദ് എന്നിവർ വിശിഷ്ടാതികളാകും. 6ന് ഡോ. പി.നാരായണൻ കുട്ടി സ്മാരക ഐവറി പുരസ്‌കാര സമർപ്പണം. 7ന് ടി.എം.കൃഷ്ണ നയിക്കുന്ന പാട്ടരങ്ങും ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL