തൃശൂർ: പിണറായി സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ദളിത് വിഭാഗം അടുത്ത തിരഞ്ഞെടുപ്പിൽ പ്രതികാരം ചെയ്യുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. എസ്.സി- എസ്.ടി കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സംസ്ഥാന ഓഫീസിന് മുമ്പിൽ ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.
ലീഡർ കെ.കരുണാകരന്റെ നേതൃത്വത്തിലാണ് ദളിത് വിഭാഗത്തെ ഉദ്ധരിക്കാനായി കോർപ്പറേഷൻ രൂപീകരിച്ചത്. ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാർ ചെയ്യുന്നത്. എസ്.സി, എസ്.ടി കോർപ്പറേഷൻ പുനരധിവാസ കോർപറേഷനായി. കെ.രാധാകൃഷ്ണൻ എം.എൽ.എയായപ്പോൾ യു.ആർ.പ്രദീപിനെ ചെയർമാനാക്കി. വീണ്ടും രാധാകൃഷ്ണൻ വന്നപ്പോൾ വീണ്ടും പ്രദീപിനെ ചെയർമാനാക്കുകയായിരുന്നു. രാധാകൃഷ്ണനെ എം.പിയാക്കിയത് മരുമകനെ രണ്ടാമനാക്കാൻ വേണ്ടിയാണെന്നും മുരളീധരൻ പറഞ്ഞു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എസ്.ബൈജു, ജനറൽ സെക്രട്ടറിമാരായ എം.കെ.വേലായുധൻ, എം.കെ.രാജേഷ് കുമാർ, കെ.വി.ദാസൻ, ഷാജി കോടങ്കണ്ടത്ത്, രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |