ചെറുതുരുത്തി: കേരളത്തിന്റെ പ്രിയ എഴുത്തുകാരന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ നിളാതീരം ഒരുങ്ങുന്നു. ചെറുതുരുത്തി ഷൊർണൂർ എം.ടി നിള കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എം.ടി.യുടെ പ്രിയപ്പെട്ട നിളാനദിക്കരയിൽ കലാ സാംസ്കാരിക പ്രവർത്തകർ ഒത്തുകൂടുന്നത്. തിങ്കളാഴ്ച്ച വൈകീട്ട് 4 മുതൽ 6 വരെ ഷൊർണൂർ ശാന്തിതീരം ഭാഗത്തായി പുഴയിലാണ് പരിപാടി. ഡോ. എൻ.ആർ.ഗ്രാമപ്രകാശ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തൃശൂർ, പാലക്കാട് ജില്ലയിൽ നിന്നുള്ള കലാ സാംസ്കാരിക പ്രവർത്തകർ എം.ടിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. നർത്തകിയായ ഗായത്രി പത്മനാഭന്റെ എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദിയെ പ്രമേയമാക്കിയുള്ള നൃത്താഞ്ജലി, പുതിയ എഴുത്തുകാരുടെ പുസ്തകാർച്ചന തുടങ്ങിയവ നടക്കും. ചെറുതുരുത്തി ഷൊർണൂർ ഭാഗങ്ങളിലെ അതിഥി മന്ദിരങ്ങളും ഇവിടുത്തെ നിളാതീരവും കലാമണ്ഡലവുമൊക്കെ എം.ടിയുടെ സജീവ കേന്ദ്രങ്ങളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |