മുമ്പ് 40 രൂപ ഇന്ന് 45 - 50 രൂപ
നാളികേരം കിലോയ്ക്ക് 70 - 75 രൂപ
കൊടുങ്ങല്ലൂർ: വേനലിൽ പാതയോരങ്ങളിൽ കണ്ടു വന്നിരുന്ന കരിക്ക് വിപണി നിർജീവം. ആവശ്യത്തിന് കരിക്ക് കിട്ടാതായതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്ന പനംകരിക്ക് സുലഭമാണ്. നേരത്തെ തേങ്ങയ്ക്ക് വിലയിടിഞ്ഞതും വളത്തിന്റെ വില കൂടിയതും വർദ്ധിച്ച കൂലി ചെലവും കേര കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിച്ചു. ഇതിനെ തുടർന്ന് കുറെ കർഷകർ തെങ്ങിനെ തിരഞ്ഞു നോക്കാതെ വന്നതോടെ തെങ്ങിൽ നിന്നും വരുമാനം ഒന്നും ഇല്ലാതാവുകയും ചെയ്തു. വിളവ് ഇല്ലാതായതോടെ കരിക്കിനും തേങ്ങയ്ക്കും ക്ഷാമം നേരിടുകയും കഴിഞ്ഞ സെ്ര്രപംബർ മാസം മുതൽ തേങ്ങയുടെ വില ഉയരുകയും ഉണ്ടായി. നാളികേരത്തിന് വില ഉയർന്നതും കരിക്ക് കൊടുക്കുന്നതിൽ നിന്നും കേര കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്.
നാളികേരത്തിന് വിലയില്ലാതായിരുന്ന ഘട്ടത്തിൽ കേര കർഷകർക്ക് കരിക്ക് വിപണി ആശ്വാസമായിരുന്നു. തേങ്ങയെ അപേക്ഷിച്ച് കരിക്കായി വിൽക്കുന്നത് ലാഭകരമായതോടെ കൂടുതൽ കർഷകർ കരിക്ക് വിൽക്കാൻ അന്ന് തയ്യാറായിരുന്നു. കരിക്ക് വിപണിയിൽ അന്ന് 40 രൂപയായിരുന്നു ഒന്നിന്റെ വില. എന്നാൽ നാളികേരത്തിന് കിലോഗ്രാമിന് 70 - 75 രൂപയായി ഉയർന്നിട്ടും കരിക്കിന്റെ വില കാര്യമായി ഉയർന്നില്ല. അഞ്ച് രൂപമാത്രമാണ് കർഷകർക്ക് കൂടുതലായി ലഭിക്കുന്നത്. വിപണിയിൽ കരിക്കിന്റെ ഇപ്പോഴത്തെ വില 45 - 50 രൂപയാണ്. ഗുണമേന്മയിലും രൂചിയിലും ആളുകൾക്ക് കൂടുതൽ പ്രിയം തീരദേശ കരിക്കിനോടാണ്.
കർഷകർക്ക് ഗുണമില്ല
കച്ചവടക്കാർ തന്നെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി കരിക്ക് പറിച്ച് കൊണ്ടുപോകുന്നത് മൂലം കർഷകർക്ക് കയറ്റു കൂലിയോ വണ്ടിക്കൂലിയോ കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇതിനു പുറമെ കരിക്കായി കൊടുക്കുന്നതുമൂലം തെങ്ങിന് കൂടുതൽ വിളവ് ലഭിച്ചിരുന്നതായും കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ഒരു കരിക്കിന് 30 രൂപ നിരക്കിലായിരുന്നു കർഷകന് ലഭിച്ചിരുന്നത്. ആറ് മാസം കൊണ്ട് കരിക്ക് പാകമാകും. തേങ്ങ പാകമാണമെങ്കിൽ 12 മാസം വരെ കാക്കണം. ഇതായിരുന്ന കർഷകരെ കരിക്ക് വിൽക്കാൻ പ്രേരിപ്പിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |