SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തൃശൂർ: അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നാളെ ഉച്ചയ്ക്ക് 1ന് നിർവഹിക്കും. കരട് വോട്ടർ പട്ടികയിന്മേലുളള അവകാശങ്ങളും ആക്ഷേപങ്ങളും എല്ലാം തീർപ്പാക്കികൊണ്ടാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലേയും അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുളളത്. വോട്ടർപട്ടിക ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരടേയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരടേയും വില്ലേജ് ഓഫീസർമാരടേയും കാര്യാലയത്തിൽ പ്രസിദ്ധീകരിക്കും. പട്ടികയുടെ പ്രിന്റ് ചെയ്ത ഒരു കോപ്പിയും ഒരു ഡിജിറ്റൽ കോപ്പിയും അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് സൗജന്യമായി ലഭ്യമാക്കും. ceo.kerala.gov.in എന്ന വെബ്‌സൈറ്റിലും പട്ടികയുടെ ഡിജിറ്റൽ രൂപം ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL