തൃശൂർ: ഡി.സി.സിക്ക് പ്രസിഡന്റുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് കെ.മുരളീധരൻ. പ്രസിഡന്റുണ്ടായിട്ട് താൻ മത്സരിച്ചപ്പോൾ മുക്കാൽ ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇവിടെ കോൺഗ്രസിന് പ്രസിഡന്റില്ലെങ്കിലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഇതൊന്നും ഇല്ലാതെ തന്നെ പല തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. നാട്ടികയിൽ ഭരണമാറ്റത്തിന് വരെ സാധ്യതയായി. പ്രസിഡന്റില്ലാതെയല്ലേ പാർട്ടിക്ക് ഈ നേട്ടങ്ങൾ ഉണ്ടായത്. പാർട്ടിക്ക് പ്രസിഡന്റിനെ വേണ്ട എന്നൊന്നും താൻ പറയില്ല.
തന്റെ തോൽവിക്കു ശേഷം പാർട്ടി കമ്മീഷനെ വച്ചു. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പതിവുപോല കമ്മീഷനെ വയ്ക്കും. അവർ പഠിക്കും. അത്ര തന്നെ. താനെന്തായാലും പരാതി കൊടുത്തിട്ടില്ല. പരാതി കൊടുത്താലല്ലേ എന്തായെന്ന് അന്വേഷിക്കേണ്ടതുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |