
ചെറുതുരുത്തി: കവി സിദ്ധി കുളപ്പുറത്തിന്റെ എന്റെ നാട് എന്ന കവിതസമാഹാരം പ്രകാശനം ചെയ്തു. പള്ളം സെന്ററിൽ കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പള്ളം മേഖല വികസന സമിതി പ്രസിഡന്റ് കെ.കെ.മുഹമ്മദ് കുട്ടി അധ്യക്ഷനായി. മുഹമ്മദ് അലി സഖാഫി മുഖ്യാതിഥിയായി. കൊലപാതകക്കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടിച്ച ചെറുതുരുത്തി സി.ഐ അനന്തകൃഷ്ണൻ, എസ്.ഐമാരായ എ.ആർ.നിഖിൽ, എ.വി.സുഭാഷ്, എ.എസ്.ഐ ജയശ്രീ, പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാർ, വിനീത് മോൻ, ഗിരീഷ് എന്നിവരെ ആദരിച്ചു. എഴുത്തുകാരി സാറ ജോസഫിന്റെ മകൾ ഗീത ജോസഫ്, കരീം പന്നിത്തടം, സത്താർ ആദൂർ തുടങ്ങിയവർ സംസാരിച്ചു. ഷാജി പള്ളം സ്വാഗതവും ഉമ്മർ കാട്ടുപറമ്പിൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |