തൃശൂർ: ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് ഗ്രേഡ് തിരിച്ച് വില നിലവാരം നിശ്ചയിക്കണമെന്ന് ജില്ലാ കൺസ്യുമർ പ്രൊട്ടക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഹോട്ടലുകൾ മാനദണ്ഡം പാലിക്കാതെ വില നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുത്തണം. എൽ.പി.ജി സിലിണ്ടർ പരിശോധനക്ക് സർവീസ് ചാർജ് ഇടക്കുന്നത് നിർത്തലാക്കണമെന്നും മാഞ്ഞുപോകാത്ത ബില്ലുകൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സേവിയർ ചിറ്റിലപ്പിള്ളി എം.എൽ.എ, അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്ട്രേറ്റ് എം.മുരളി, ഡെപ്യൂട്ടി കളക്ടർ പി.എ.വിഭുഷ്ണൻ, ഡി.എസ്.ഒ പി.ആർ.ജയചന്ദ്രൻ, കൺസ്യുമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗങ്ങളായ ജെയിംസ് മുട്ടിക്കൽ, പ്രിൻസ് തെക്കൻ, വിൽസൺ, വി.എൻ.നാരായണൻ, എം.കെ.ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിവിഷൻ മാനേജർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |