തൃശൂർ: ഒളരി കോർപറേഷൻ ബിൽഡിംഗിന് മുൻപിലെ വഴിയോരക്കച്ചവടവും അയ്യന്തോൾ റോഡരികിൽ ഗതാഗതതടസമുണ്ടാക്കുന്ന പഴക്കച്ചവടവും നിറുത്തലാക്കണമെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മിറ്റി. മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങുന്നതിനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രഘു എരണേഴത്ത് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബിനോജ് കുഴുപ്പുള്ളി, കെ.സി. ദാസൻ, അഡ്വ. ശൈലേന്ദ്രൻ, കലേശൻ, വി.കെ. കാർത്തികേയൻ, സുധീർ നെല്ലങ്കര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |