തൃശൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം തൃശൂർ താലൂക്ക് സമ്പൂർണ സമിതി യോഗം സംസ്ഥാന സെക്രട്ടറി ചേരാത്ത് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വർഷമായ 2025 ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനായി താലൂക്കിലെ യൂണിറ്റ് ഉപരി കാര്യകർത്താക്കന്മാരുടെ ബൈഠക് നടന്നു. ജി.എ. വിനോദ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.വി. പ്രേംകുമാർ, ഭാരതീയ വിചാരകേന്ദ്രം എറണാകുളം മേഖല സംഘടനാ സെക്രട്ടറി ഷാജി വരവൂർ എന്നിവർ പ്രസംഗിച്ചു. കുടുംബമിത്രത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ജില്ലാ സെക്രട്ടറി ഷിലേഷ് സി ശിവറാം സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഭാഗി രതിചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബി. സന്തോഷ്, ജില്ലാ സെക്രട്ടറി ജയൻ വിസ്മയ, താലൂക്ക് ട്രഷറർ എം.എസ്. ധനേശൻ, താലൂക്ക് ജനറൽ സെക്രട്ടറി പി.ബി. ഷനോജ്, താലൂക്ക് വൈസ് പ്രസിഡന്റ് ടി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |