SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ അന്തിമ വോട്ടർ പട്ടികയായി

1

തൃശൂർ: അന്തിമവോട്ടർപട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ അർജുൻ പാണ്ഡ്യൻ ഒല്ലൂർ നിയോജകമണ്ഡലത്തിലെ 84-ാം നമ്പർ ബൂത്ത് ലെവൽ ഓഫീസർ സി.ജെ ബിനോയ്ക്ക് പട്ടിക കൈമാറി നിർവഹിച്ചു. വോട്ടർപട്ടിക ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരടേയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും വില്ലേജ് ഓഫീസർമാരടേയും കാര്യാലയത്തിൽ പ്രസിദ്ധീകരിക്കും. പട്ടികയുടെ പ്രിന്റ് ചെയ്ത ഒരു കോപ്പിയും ഒരു ഡിജിറ്റൽ കോപ്പിയും അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് സൗജന്യമായി ലഭ്യമാക്കും. ceo.kerala.gov.in എന്ന വെബ്‌സൈറ്റിലും പട്ടികയുടെ ഡിജിറ്റൽ രൂപം ലഭ്യമാകും.

കരട് വോട്ടർപട്ടികയിന്മേലുളള അവകാശങ്ങളും ആക്ഷേപങ്ങളും എല്ലാം തീർപ്പാക്കികൊണ്ടാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലേയും അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുളളത്.

നിയമസഭാ മണ്ഡലങ്ങൾ: 13

പോളിംഗ് സ്റ്റേഷനുകൾ: 2338

ആകെ വോട്ടർമാർ: 26,74,625

പുരുഷ വോട്ടർമാർ: 12,77,491

സ്ത്രീ വോട്ടർാർ: 13,97,098

ട്രാൻസ്‌ജെൻഡർമാർ: 36

2024നേക്കാൾ അധിക വോട്ടർമാർ: 83,904

സമ്മതിദായകരുടെ സ്ത്രീ/ പുരുഷ അനുപാതം: 1094

പുതുതലമുറ വോട്ടർമാർ: 33,985 (18-19 വയസ്)

ഭിന്നശേഷി വോട്ടർമാർ: 26,881

പ്രവാസി വോട്ടർമാർ: 4055

സർവീസ് വോട്ടർമാർ: 1660

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL