തൃശൂർ: കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പ്രധാന പങ്കുവഹിക്കാൻ ജനശ്രീ സുസ്ഥിര വികസന മിഷൻ പഞ്ചകർമ പരിപാടി ആരംഭിക്കുമെന്ന് ജനശ്രീ മിഷൻ ചെയർമാൻ എം.എം. ഹസൻ. ജനശ്രീ ജില്ലാ മിഷൻ 19-ാം വാർഷിക നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ജനശ്രീ സുസ്ഥിര വികസന മിഷൻ വാർഷികത്തിലാണ് സുസ്ഥിര വികസനം ലക്ഷ്യമാക്കി പഞ്ചകർമ്മ പദ്ധതി ആവിഷ്‌കരിക്കുക. നേതൃസംഗമത്തിൽ ജില്ലാ ചെയർമാൻ ഒ. അബ്ദുറഹിമാൻകുട്ടി അദ്ധ്യക്ഷനായി. ജനശ്രീ സെക്രട്ടറി ബി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.ടി. ജോസ്, സി.ഇ.ഒ യു.ജെ. ജോയ്, കെ.വി. ദാസൻ, സിജോ കടവിൽ, കെ.വി. ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |