വാടാനപ്പിള്ളി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഡിഗ്രി, പ്രഫഷണൽ കോഴ്സ് പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത ഗണേശൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രന്യ ബിനീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. സബിത്ത്, പഞ്ചായത്ത് അംഗങ്ങളായ സി.എം. നിസാർ, ഷെബീർ അലി, സന്തോഷ് പണിക്കശ്ശേരി, രേഖ അശോകൻ, ശ്രീകല ദേവാനന്ദ് , മഞ്ജു പ്രേംലാൽ, കെ.എസ്. ധനീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതിമോൾ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |