ചാലക്കുടി: സനാതന ധർമം ദൈവവിശ്വാസത്തിന്റേതല്ലെന്നും മറിച്ച് സാമൂഹിക നീതിയുടെയും തുല്യതയുടെയും പ്രശ്നമാണെന്നും അംബേദ്കർ സാംസ്കാരിക സമിതി യോഗം. സവർണമത പൗരോഹിത്യം മനുഷ്യരെ തമ്മിൽ വിഭജിക്കുന്നതിനും ശ്രേണികൃത ജാതി വ്യവസ്ഥ നിലനിറുത്തുന്നതിനും ആസൂത്രണം ചെയ്ത ധർമ സംഹിതയാണിതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഡോ. അംബേദ്കറും നെഹ്റുവുമാണ് ആധുനിക മതേതര ജനാധിപത്യ ഇന്ത്യക്ക് അടിത്തറ പാകിയെന്നുള്ള ചരിത്രം മറക്കരുതെന്നും യോഗം അഭ്യർത്ഥിച്ചു. സമിതി ചെയർമാൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷനായി. അഡ്വ. ടി.സി. പ്രദീപ്, ടി.എം. രതീശൻ, എൻ.വി. പരമു, കെ.സി. ശിവൻ, കെ.പി. സുബ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |