കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സി.പി.ഐയിലെ ഹഫ്സ ഒഫൂറിനെ തെരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ സി.എസ്.സലീഷ് രാജിവെച്ച സാഹചര്യത്തിലാണ് സി.പി.ഐക്ക് സ്ഥാനം ലഭിച്ചത്. സ്ഥാനമേറ്റതിനെ തുടർന്ന് രാവിലെ നടന്ന അനുമോദന സമ്മേളത്തിൽ ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, സി.പി.ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.പി.രഘുനാഥ്, സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി മുഷ്താഖ് അലി, ജില്ലാ പഞ്ചായത്തംഗം കെ.എസ്.ജയ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും മഹിളാസംഘം മുൻ മണ്ഡലം സെക്രട്ടറിയുമായിരുന്നു ഹഫ്സ ഒഫൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |