ചാലക്കുടി: കാർമൽ ഹയർ സെക്കൻഡറി സ്കൂളില സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച റാലി, ചാലക്കുടി ഡിവൈ.എസ്.പി സുമേഷ് ഫ്ളാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, ഫാ. അനൂപ് പുതുശേരി, ഫാ. ജോസ് താണിക്കൽ, ബിന്ദു ശശികുമാർ, ചാലക്കുടി സി.ഐ എം.കെ. സജീവ്, ജോയ്സ് തെക്കുംതല പങ്കെടുത്തു. ജൂബിലി സമാപന സമ്മേളനം പത്തിന് വൈകീട്ട് 5.30ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |