കൊടുങ്ങല്ലൂർ : 789 പരാതികൾ പരിഹരിച്ച് ശ്രീനാരായണപുരം പഞ്ചായത്തിലെ പരാതി പരിഹാര സെല്ലിന്റെ 45-ാമത് യോഗം. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് മുഖേന ലഭിച്ച 888 പരാതികളിൽ ഇനി 99 എണ്ണത്തിന് മാത്രമേ തീർപ്പ് കൽപ്പിക്കാനുള്ളൂ. പൊതുജനങ്ങൾ പഞ്ചായത്തിൽ നൽകുന്ന പരാതികൾ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പരാതിക്കാരെയും എതിർകക്ഷികളെയും വിളിച്ചുവരുത്തി ചർച്ച ചെയ്ത് പരിഹരിക്കുകയാണ് സെല്ലിലൂടെ ചെയ്യുന്നത്. മാസത്തിൽ ഇത്തരത്തിൽ രണ്ട് പരാതി പരിഹാര സെല്ലുകളാണ് പഞ്ചായത്ത് മുഖേന സംഘടിപ്പിക്കാറുള്ളത്. പരാതി സെൽ മുഖേന പരിഹരിക്കുന്നതിനായി ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുള്ള പരാതികൾ കൊടുങ്ങല്ലൂർ താലൂക്ക് അദാലത്തിന് കൈമാറും.
പരാതി പരിഹാര സെല്ലിന്റെ 45-ാമത് യോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. സ്‌റ്റേറ്റ് ബാർ കൗൺസിൽ അംഗം അഷറഫ് സാബാൻ മുഖ്യാതിഥിയായി. സ്മിജ ചന്ദ്രൻ, സജിത പ്രദീപ്, കെ.എ. അയൂബ്, സി.സി. ജയ, സുബീഷ് ചെത്തിപ്പാടത്ത്, ഇബ്രാഹിംകുട്ടി, സൗദ നാസർ, സെറീന സഗീർ, ടി.എസ്. ശീതൾ, രമ്യ പ്രദീപ്, മിനി പ്രദീപ്, ജിബി മോൾ, പ്രസന്ന, പി.എസ്. സ്വരൂപ്, ആമിന അൻവർ, അബ്ദുള്ള ബാബു, പി.എസ്. രതീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |