കുന്നംകുളം: കക്കാട് മഹാഗണപതി ക്ഷേത്രത്തിൽ ലോക ചരിത്രത്തിൽ ആദ്യമായി നടന്ന 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ചടങ്ങുകൾ പൂർത്തിയായി. വിശേഷാൽ പൂജകൾക്ക് ശേഷം 10.30 ന് ഭക്തജനങ്ങൾ നാളികേരം എണ്ണി കൂട്ടി. വൈകന്നേരം 6.30ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിച്ച് രാത്രി 10 ന് ചടങ്ങ് ആരംഭിച്ചു. എട്ടര മണിക്കൂർ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയൽ അവസാനിച്ചു. ശേഷം കൂറ വലിച്ച് വേട്ടേക്കരൻ പാട്ട് പൂർത്തീകരിച്ചു. ആദ്യമായി 36,008 നാളികേരം എറിഞ്ഞതിന് ടൈം വേൾഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് അധികൃതർ കൈമാറി. ചടങ്ങുകൾക്ക് കെ.കെ.സുബിദാസ്,സുനീഷ് അയിനിപുള്ളി, ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |