SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 PM IST

പാവറട്ടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലൻസ് അന്വേഷണം

1

പാവറട്ടി: പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്ന് വിജിലൻസ് റിപ്പോർട്ട്. പാവറട്ടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും വിജിലൻസ് ശുപാർശ നൽകി. പാവറട്ടി പഞ്ചായത്തിലെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ട് നടപടിക്രമം പാലിക്കാതെ പഞ്ചായത്ത് സെക്രട്ടറി ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പാവറട്ടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിമല സേതുമാധവൻ നൽകിയ പരാതിയിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തൃശൂർ യൂണിറ്റ് മിന്നൽ പരിശോധന നടത്തിയത്. ക്രമക്കേടുകൾക്ക് ഉത്തരവാദിയായ പാവറട്ടി പഞ്ചായത്ത് സെക്രട്ടറി കെ.ഷിബുദാസിൽ നിന്നും വിശദീകരണം വാങ്ങി വകുപ്പ് തല തുടർനടപടി സ്വീകരിക്കാനും ശുപാർശ ചെയ്തു.

ഒന്നാം ഘട്ട തുകയുടെ ബാലൻസും രണ്ട്, മൂന്ന് ഘട്ടങ്ങളിൽ വർക്ക് നടത്തിയതിന്റെ ബിൽ തുകയും സ്ഥാപനം സമർപ്പിക്കുന്ന ഡീറ്റെയിൽസ് മെഷർമെന്റിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ സാങ്കേതിക വിഭാഗത്തെ കൊണ്ട് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ ആർട്‌കോ എന്ന സ്ഥാപനത്തിന് അനുവദിച്ച് നൽകാൻ പാടുള്ളൂവെന്ന നിർദ്ദേശവും വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL