തൃശൂർ : സമയം രാവിലെ പത്ത് മണി... സംഗീത നാടക അക്കാഡമിയുടെ റീജ്യണൽ തിയേറ്ററിന്റെ പൂമുഖത്ത് പതിഞ്ഞ ശബ്ദത്തിൽ ഭാവഗായകന്റെ പാടിപ്പതിഞ്ഞ ഗാനങ്ങൾ ഒഴുകിയെത്തുന്നു...ഏകാന്ത പഥികൻ ഞാൻ..., തിരുവാഭരണം ചാർത്തി വിടർന്നു... സന്ധ്യക്കെന്തിന് സിന്ദൂരം..., ഹർഷബാഷ്പം ചൂടി.... ഒരിക്കലും മരിക്കാത്ത, മടുപ്പ് തോന്നാത്ത ഗാന ശകലങ്ങൾക്കിടയിലേക്കാണ് പി.ജയചന്ദ്രന്റെ ഭൗതിക ശരീരമെത്തുന്നത്.
അഞ്ച് പതിറ്റാണ്ടിലേറെക്കാലം തെന്നിന്ത്യൻ സംഗീതത്തിലെ വിസ്മയമായ പ്രിയഗായകന് ഈ സമയം അശ്രൂപൂജ ചെയ്യാൻ നീണ്ട നിര. നടന്മാർ, സംഗീത സംവിധായകർ, സംവിധായകർ, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി വലിയ നിര തന്നെ കാത്തുനിൽക്കുന്നു. ജയചന്ദ്രനെന്ന ഗായകനെ നെഞ്ചേറ്റിയ സംഗീത പ്രേമികളായിരുന്നു അധികവും. സംസ്ഥാന സർക്കാരിനായി മന്ത്രിമാരായ കെ.രാജൻ പുഷ്പചക്രം അർപ്പിച്ചു.
മന്ത്രി ഡോ.ആർ.ബിന്ദു, ജില്ലാ ഭരണകൂടത്തിനായി കളക്ടർ അർജുൻ പാണ്ഡ്യൻ, സാംസ്‌കാരിക മന്ത്രി സജി ചെറിയാനായി സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംവിധായകരായ സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, പ്രിയനന്ദനൻ, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, ഗായകരായ കല്ലറ ഗോപൻ, അനൂപ് ശങ്കർ, ഗായകർ രവിശങ്കർ, ദേവാനന്ദ്, സുദീപ്, നടന്മാരായ ബാലചന്ദ്ര മേനോൻ, മനോജ് കെ.ജയൻ, ലിഷോയ്, എം.എൽ.എമാരായ എ.സി.മൊയ്തീൻ, പി.ബാലചന്ദ്രൻ, മുരളി പെരുനെല്ലി, മേയർ എം.കെ.വർഗീസ്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ മെത്രാപ്പൊലീത്ത, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, എം.എം.വർഗീസ്, വി.കെ.ശ്രീകണ്ഠൻ എം.പി, ടി.എൻ.പ്രതാപൻ, ദേവരാജൻ മാസ്റ്ററുടെ മകൾ ശർമിള, മകൻ രാജനന്ദ, അഡ്വ.കെ.കെ.അനീഷ് കുമാർ, കെ.കെ.വത്സരാജ്, ആർ.എസ്.എസ് നേതാക്കളായ എസ്.സേതുമാധവൻ, പി.എൻ.ഈശ്വരൻ, വർഗീസ് കണ്ടംകുളത്തി, എ.നാഗേഷ്, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ടി.ജി.രവി, കെ.വി.അബ്ദുൾ ഖാദർ, ജോസഫ് ടാജറ്റ്, പി.ശശി, പി.വി.ചന്ദ്രൻ, സി.ആർ.വത്സൻ, സംഗീത സംവിധായകൻ ജോൺസന്റെ ഭാര്യ റാണി, സന്നിധാനന്ദൻ, കമ്മിഷണർ ആർ.ഇളങ്കോ, പെരുവനം സതീശൻ മാരാർ, ഷാജി കോടങ്കണ്ടത്ത് തുടങ്ങി നിരവധി പേരാണ് ആദരാഞ്ജലിയർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |