തൃശൂർ : പി.ജയചന്ദ്രന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാളത്തിന്റെ ഭാവഗായകനെയാണ് നഷ്ടമായത്. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. മലയാളഗാന രംഗത്തേക്ക് ഒരു മുല്ലപ്പൂമാലയായെത്തിയ അദ്ദേഹം സംഗീതത്തിന്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തിയാണ് ആസ്വാദകഹൃദയം കീഴടക്കിയത്. ലോകമാകെയുള്ള മലയാളികളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു. പൂങ്കുന്നത്തെ വീട്ടിലെത്തി അദ്ദേഹം അന്തിമോപചാരം അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോൻ, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറി എ.നാഗേഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |