തൃശൂർ: പാടിയ ഓരോ പാട്ടും ഓരോ ഉത്സവങ്ങളാക്കി മാറ്റി തലമുറകളെ കുളിരണിയിച്ച ഗായകനായിരുന്നു പി. ജയചന്ദ്രനെന്ന് രമേശ് ചെന്നിത്തല. തന്റെ പ്രണയിനി ഉറങ്ങാൻ കിടക്കുന്നത് കൊണ്ട് ശബ്ദം താഴ്ത്തിപ്പാടാൻ പൂങ്കുയിലിനോടാവശ്യപ്പെടുന്ന കാമുക ഹൃദയം ജയചന്ദ്രന്റെ ശബ്ദമായാണ് മലയാളി ഹൃദയങ്ങളിലേക്ക് കൂടുകൂട്ടിയത്. എത്ര തലമുറകൾ കഴിഞ്ഞാലും അതിൽ തുളുമ്പുന്ന പ്രണയം അവസാനിക്കുന്നില്ല. ജയചന്ദ്രന്റെ പാട്ടുകൾ മരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |