SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ഉൾകൊള്ളാനാകാതെ വേണുഗോപാൽ

photo
1

വടക്കാഞ്ചേരി: ഭാവഗായകൻ പി.ജയചന്ദ്രന്റെ വിയോഗം ഉൾകൊള്ളാനാകാതെ വടക്കാഞ്ചേരി സ്വദേശി സി.വേണുഗോപാൽ. വർഷങ്ങൾ നീണ്ട ബന്ധം രക്ത ബന്ധത്തേക്കാൾ തീവ്രതയുള്ളതായിരുന്നു. കലാ-സാംസ്‌കാരിക രംഗത്ത് വടക്കാഞ്ചേരിയുടെ മുഖമാണ് ഇപ്പോൾ തൃശൂരിൽ താമസമാക്കിയ വേണുഗോപാൽ. സിനിമ-ഡോക്യുമെന്ററി നിർമ്മാണ രംഗത്ത് ശ്രദ്ധേയനായ വേണുഗോപാൽ ഈ മേഖലയിലൂടെയാണ് ജയചന്ദ്രനുമായി പരിചയപ്പെടുന്നത്. ശോഭന പരമേശ്വരൻ നായരുമായുണ്ടായിരുന്ന അഗാധ ബന്ധം ജയചന്ദ്രനുമായുള്ള ആത്മബന്ധത്തിന്റെയും ശക്തിയായി. വേണുഗോപാൽ, അനിൽ വാസുദേവ്, ഷിബു ടുലിപ്‌സ് എന്നിവർ ചേർന്ന് നിർമ്മിച്ച ലളിത ഗാനം വിദ്യാധരൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ആലപിച്ചത് ജയചന്ദ്രനായിരുന്നു. തഴുകും നിഴലായി എന്ന ഗാനം ഇന്നും ഹിറ്റ് ലിസ്റ്റിലുണ്ട്. ഇന്നലെ മുഴുവൻ സമയവും ജയചന്ദ്രന്റെ ഭൗതിക ശരീരത്തോടൊപ്പം ഉണ്ടായിരുന്ന വേണു ഗോപാൽ ഇന്ന് എറണാകുളത്ത് നടക്കുന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ജയേട്ടന്റെ വിയോഗമെന്ന് വേണുഗോപാൽ പറയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL