തൃശൂർ: പൂങ്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നൂറാം വാർഷികത്തോട് അനുബന്ധിച്ച് അടുത്തവർഷം ജനുവരി വരെ നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ മുഖ്യപ്രഭാഷണവും റവന്യൂമന്ത്രി കെ.പി.രാജേന്ദ്രൻ ലോഗോ പ്രകാശനവും നിർവഹിച്ചു. മുൻ എം.എൽ.എമാരായ എം.കെ.കണ്ണൻ, ടി.വി.ചന്ദ്രമോഹൻ, മുൻ മേയർ കെ.രാധാകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി. കോർപ്പറേഷൻ കൗൺസിലർമാരായ എ.കെ.സുരേഷ്, എൻ.വി.രാധിക, മുൻ കൗൺസിലർമാരായ കെ.ആർ.വിനോദ് , ഐ.ലളിതാംബിക, അഡ്വ.കുക്കു ദേവകി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |