SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

പുത്തൂർ സ്‌കൂളിന് പുതിയ കെട്ടിടം

തൃശൂർ: പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും നൽകിയ രണ്ട് കോടി ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. ഹയർ സെക്കൻഡറി സ്‌കൂളിനായി ചെലവഴിച്ച ഏഴ് കോടിയും എൽ.പി സ്‌കൂളിനായി ചെലവഴിച്ച മൂന്ന് കോടിയും ഉൾപ്പെടെ 13.55 ലക്ഷം രൂപ സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.എ.അൻസാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അജിതകുമാരി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, മിനി ഉണ്ണിക്കൃഷ്ണൻ, എസ്.മരതകം, കെ.എ.ഉഷാകുമാരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL