തൃശൂർ: ജില്ല അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ല കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനത്തിൽ ഏകദേശം 700 കുട്ടികൾ വിവിധ സ്കൂളുകളിൽ നിന്നായി പങ്കെടുത്തു. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ പ്രിൻസിപ്പാൾ സി.സീലിയ നിർവഹിച്ചു.
4 മുതൽ 9 വയസ് വരെയുള്ള കുരുന്ന് പ്രതിഭകളുടെ പ്രകടനം കാണികൾക്കും സംഘാടകർക്കും ആവേശമായി. സമ്മാനദാനം സിനിമ സീരിയൽ ആക്ടർ ലിഷോയ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.ഇ.യു.രാജൻ അദ്ധ്യക്ഷനായി. പൊങ്ങണംകാട് സെന്റ് എലിസബത്ത് സ്കൂൾ ആദ്യദിനം മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് വിമല തൃശൂരും, മൂന്നാം സ്ഥാനത്ത് ഗോകുലം സ്കൂൾ പഴുവിലുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |